Loading time...
Local

മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതയുടെ മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് (81) കാലം ചെയ്തു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 19 Sep 2026, 8:35 am
Updated on: 19 Sep 2026, 8:35 am
Share:
Follow Us: YouTube
Feature Image

മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതയുടെ മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് (81) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

 

2008 മുതൽ 2019 വരെയുള്ള കാലയളവിൽ മൂവാറ്റുപുഴ രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ച അദ്ദേഹം, പദവികളിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

 

പരേതനായ പിതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി രണ്ടു ദിവസം പൊതുദർശനവും പ്രാർത്ഥനച്ചടങ്ങുകളും ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ ദേവാലയത്തിൽ കബറടക്ക ശുശ്രൂഷകൾ നടക്കും.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .