ഏറെ നാൾ മനസ്സിൽ കൊണ്ടുനടന്ന ഒരു ദുരനുഭവം പുറത്തുപറഞ്ഞതോടെയാണ് പയ്യന്നൂരിൽ നടന്ന സംഭവത്തിൽ പൊലീസ് നടപടി ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യ വെൽനസ് ക്ലിനിക് ഉടമ ശരത് നമ്പ്യാരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.
2025 മാർച്ചിൽ ഫിസിയോതെറാപ്പിക്കായി എത്തിയ യുവതിയെ ചികിത്സയ്ക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഫിസിയോതെറാപ്പിക്കിടെ ശരത് നമ്പ്യാർ യുവതിയോട് മോശമായി പെരുമാറിയെന്നും കടന്നുപിടിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിന് പിന്നാലെ യുവതി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നാണ് വിവരം. പിന്നീട് കൗൺസിലിങ്ങിനിടെയാണ് തനിക്കുണ്ടായ ദുരനുഭവം യുവതി തുറന്നുപറഞ്ഞത്. തുടർന്ന് പയ്യന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയും ശരത് നമ്പ്യാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇതിനിടെ, മറ്റൊരു യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിലും ശരത് നമ്പ്യാർ നേരത്തെ അറസ്റ്റിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഈ വിവരം അറിഞ്ഞതിനു പിന്നാലെയാണ് ഇപ്പോഴത്തെ പരാതിക്കാരിയും പൊലീസിനെ സമീപിച്ചതെന്നാണ് വിവരം.സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .