Loading time...
Local

സ്കൂൾ റീയൂണിയനിൽ വീണ്ടും കണ്ടുമുട്ടി, പ്രണയത്തിലായി; വിവാഹിതയായ യുവതിയേയും സുഹൃത്തിനേയും വെട്ടിക്കൊന്നു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 22 Nov 2026, 8:12 am
Updated on: 22 Nov 2026, 8:12 am
Share:
Follow Us: YouTube
Feature Image

തമിഴ്നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ പ്രണയബന്ധത്തിലുണ്ടായ തർക്കത്തെത്തുടർന്ന് യുവതിയേയും സുഹൃത്തിനേയും വെട്ടിക്കൊലപ്പെടുത്തി. മാലിനി, ബന്ധുവായ രഞ്ജിത് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാലിനിയുടെ പഴയ സഹപാഠിയും സുഹൃത്തുമായ സഞ്ജയ് ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു.

 

തിരുവണ്ണാമലൈ ജില്ലയിൽ ഒരേ സ്കൂളിൽ പഠിച്ചിരുന്ന മാലിനിയും സഞ്ജയ് ഗാന്ധിയും കഴിഞ്ഞ വർഷം നടന്ന സ്കൂൾ പൂർവവിദ്യാർഥി സംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയത്. മാലിനി വിവാഹിതയാണ്.പിന്നീട് ഇരുവരും തമ്മിൽ അടുപ്പത്തിലാവുകയും പ്രണയബന്ധത്തിലേക്ക് കടക്കുകയും ചെയ്തു. എന്നാൽ അടുത്തിടെയായി മാലിനി സഞ്ജയിൽനിന്ന് അകലം പാലിക്കാൻ ശ്രമിച്ചിരുന്നതായാണ് വിവരം.

 

ഇതിനിടെ ബന്ധുവായ രഞ്ജിത് കുമാറുമായി മാലിനിക്ക് അടുപ്പമുണ്ടെന്ന സംശയം സഞ്ജയിലുണ്ടായി. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

ഒരു ഹൗസിങ് പ്ലോട്ട് സന്ദർശിക്കാനായി മാലിനിയും രഞ്ജിത് കുമാറും കാറിലെത്തിയപ്പോഴായിരുന്നു ആക്രമണം. വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ ഉടൻ സഞ്ജയ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുപിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

സംസ്ഥാനത്ത് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളെച്ചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദവും ശക്തമായിട്ടുണ്ട്. ടിവികെ സർക്കാർ അധികാരത്തിലെത്തിയതോടെ ക്രമസമാധാനനില തകർന്നുവെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. അതേസമയം, മുൻ സർക്കാർ ലഹരിമാഫിയയെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതാണ് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമെന്ന് ടിവികെ തിരിച്ചടിച്ചു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .