Loading time...
Local

ട്രെയിനിൽ ഉച്ചത്തിൽ റീൽസ് കാണാറുണ്ടോ? എങ്കിൽ ജയിൽ വരെ പോകാം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 23 Nov 2026, 2:19 pm
Updated on: 23 Nov 2026, 2:19 pm
Share:
Follow Us: YouTube
Feature Image

സഹയാത്രികരുടെ ഉറക്കം കെടുത്തി ഉച്ചത്തിൽ റീൽസ് കാണുന്നവർക്കും സ്പീക്കറിൽ സംസാരിക്കുന്നവർക്കുമെതിരെ കർശന നടപടിയുമായി ഈസ്റ്റേൺ റെയിൽവേ. ട്രെയിനിലോ സ്റ്റേഷനിലോ മൊബൈൽ ഫോണിലൂടെ ശല്യം ഉണ്ടാക്കിയാൽ ജയിൽ ശിക്ഷ വരെ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്.

 

റെയിൽവേ ബോർഡിന്റെ നിർദ്ദേശപ്രകാരം നാല് ഡിവിഷനുകൾക്കും കർശന നിർദ്ദേശം നൽകി കഴിഞ്ഞു. സ്പീക്കറിൽ പാട്ട് കേൾക്കുന്നതും വീഡിയോ കാണുന്നതും ഉച്ചത്തിൽ ഫോൺ വിളിക്കുന്നതും ഇനി മുതൽ 'ശല്യപ്പെടുത്തൽ' ആയി കണക്കാക്കും.

 

പരാതി കിട്ടിയാൽ RPF അല്ലെങ്കിൽ ടിക്കറ്റ് പരിശോധകർക്ക് നേരിട്ട് നടപടിയെടുക്കാം. 1989-ലെ റെയിൽവേ നിയമത്തിലെ 145-ാം വകുപ്പ് പ്രകാരമാണ് കേസ്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ 1000 രൂപ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കാം. അതുകൊണ്ട് അടുത്ത തവണ ട്രെയിനിൽ കയറുമ്പോൾ ഇയർഫോൺ കരുതാൻ മറക്കരുത്.