Loading time...
Local

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കട്ടപ്പനയിലേക്ക്; വഴിയരികിൽ കാത്തുനിന്ന് പ്രതിഷേധം, കരിങ്കൊടിയുമായി യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 25 Sep 2026, 12:16 pm
Updated on: 25 Sep 2026, 12:16 pm
Share:
Follow Us: YouTube
Feature Image

ഇടുക്കിയിലെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ അപ്രതീക്ഷിത പ്രതിഷേധവുമായി പ്രവർത്തകർ. കട്ടപ്പനയിലേക്ക് പോകുന്നതിനിടെ റോഡരികിൽ കാത്തുനിന്ന യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. വാഹനവ്യൂഹം നിർത്താതെ കടന്നുപോയി.

 

കലക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം കട്ടപ്പനയിലേക്ക് പോകുന്നതിനിടെയായിരുന്നു പ്രതിഷേധം. ഇ.എസ്.ഐ പരിധിയിൽനിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും ചിന്നക്കനാലിലെ ആനത്താരകൾ പുനഃസ്ഥാപിക്കാനുള്ള കലക്ടറുടെ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കരിങ്കൊടി പ്രതിഷേധം.

 

ഇടുക്കിയിലെ ഭൂവിഷയങ്ങളും പട്ടയ പ്രതിസന്ധിയും പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്രത്തിന്റെ കരട് വിജ്ഞാപനവും മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ചയാകും.

 

അതേസമയം, നേരത്തെ വിമാന യാത്രയുടെ സ്പോൺസർ ആരാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് മുഖ്യമന്ത്രി വി.ഡി. സതീശൻ ക്ഷുഭിതനായി പ്രതികരിച്ചിരുന്നു. "ഞാൻ നിങ്ങളെ കാണാൻ ഉദ്ദേശിക്കുന്നില്ല, മാറിനിൽക്കണം" എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആളുകളിൽനിന്ന് പരാതികൾ സ്വീകരിക്കട്ടെയെന്നും മാധ്യമപ്രവർത്തകർ മാറിനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

പരിസരത്തുനിന്ന് മാധ്യമപ്രവർത്തകരെ മാറ്റാൻ പൊലീസുകാരോടും മുഖ്യമന്ത്രി ആവശ്യപ്പെടുന്നുണ്ട്. മാധ്യമങ്ങളെ കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും ദയവായി മാധ്യമങ്ങൾ മാറിനിൽക്കണമെന്നും അദ്ദേഹം പറയുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടുക്കിയിൽ നടന്ന അവലോകന യോഗത്തിനുശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .