Loading time...
Global

ഷെയ്ഖ് ഹസീന ഡിസംബർ 16 ന് ബംഗ്ലാദേശിലേക്ക് മടങ്ങിയേക്കും;എത്തിയാൽ ഉടൻ അറസ്റ്റെന്ന് ബംഗ്ലാദേശ് സർക്കാർ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 24 Nov 2026, 4:34 am
Updated on: 24 Nov 2026, 4:34 am
Share:
Follow Us: YouTube
Feature Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന നാട്ടിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോർട്ട്. കലാപാനന്തരം ഇന്ത്യയിൽ അഭയം പ്രാപിച്ച ഹസീന ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നാണ് സൂചന. ഇന്ത്യയിൽ നിന്ന് ഡിസംബർ 16 ന് മടങ്ങുമെന്ന് ഹസീനയുടെ വക്താവ് വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. ധാക്കയിലേക്ക് ബിമാൻ ബംഗ്ലാദേശ് എയർലൈൻസിൽ യാത്ര ഒരുക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

 

1971 ലെ വിമോചന വിജയദിനത്തിലാണ് മടക്കയാത്ര എന്നാണ് സൂചന. എന്നാൽ മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന നിലപാടിലാണ് ബംഗ്ലാദേശ് സർക്കാർ. കലാപ കാലത്തെ സംഭവങ്ങളുടെ പേരിൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ച പശ്ചാത്തലത്തിൽ രാഷ്ട്രീയ സംഘർഷം ശക്തമാകാനാണ് സാധ്യത.

 

അതേസമയം ഷെയ്ക്ക് ഹസീനയെ വിട്ടു കിട്ടണമെന്ന ബംഗ്ലാദേശിന്‍റെ ആവശ്യത്തിൽ ഇന്ത്യ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ നടത്തി വരികയാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിലപാട്. ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും നിയമനടപടി നേരിടുമെന്നും ഹസീന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഹസീന നേരിട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചോ എന്നകാര്യത്തിൽ വ്യക്തതയില്ല. നാട്ടിലേക്ക് മടങ്ങണമെന്ന നിലപാട് ഹസീന അറിയിച്ചാൽ കേന്ദ്രം സഹായമൊരുക്കാനാണ് സാധ്യത.