Loading time...
Global

ബഹിരാകാശത്ത് ആണവായുധം വിന്യസിക്കാൻ റഷ്യ; ആശങ്കയോടെ ജർമ്മനി.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 24 Nov 2026, 5:06 am
Updated on: 24 Nov 2026, 5:06 am
Share:
Follow Us: YouTube
Feature Image

ബഹിരാകാശത്ത് ആണവായുധം വഹിക്കുന്ന ഉപഗ്രഹം വിക്ഷേപിക്കാൻ റഷ്യ പദ്ധതിയിടുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ജർമ്മൻ സർക്കാർ. പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ജർമ്മൻ മാധ്യമങ്ങളാണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.

 

റഷ്യയുടെ മോസ്കോ മേഖലയിൽ വർഷങ്ങൾക്ക് മുമ്പ് നിർമ്മാണം പൂർത്തിയാക്കി സൂക്ഷിച്ചിരിക്കുന്ന 'സ്പുട്നിക്-എസ്' എന്ന ഉപഗ്രഹമാണ് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നതെന്നാണ് ജർമ്മൻ രഹസ്യാന്വേഷണ ഏജൻസിയായ ബി.എൻ.ഡി നൽകുന്ന സൂചന. നവംബർ ആദ്യവാരം പുറത്തുവന്ന മുന്നറിയിപ്പ് പ്രകാരം, അടുത്ത 60 ദിവസത്തിനുള്ളിൽ വിക്ഷേപണം നടന്നേക്കാമെന്നാണ് വിലയിരുത്തൽ.

 

ഭൂമിയിലെ ലക്ഷ്യങ്ങളെ നേരിട്ട് ആക്രമിക്കുകയല്ല റഷ്യയുടെ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പകരം, ബഹിരാകാശത്ത് ആണവസ്ഫോടനം നടത്തി ശക്തമായ ഇലക്ട്രോമാഗ്നറ്റിക് പൾസ് സൃഷ്ടിക്കുകയും അതുവഴി ശത്രുരാജ്യങ്ങളുടെ ഉപഗ്രഹ സംവിധാനങ്ങളെ തകർക്കുകയുമാണ് ലക്ഷ്യമെന്നാണ് ആശങ്ക.

 

ഇത്തരമൊരു സ്ഫോടനം സംഭവിച്ചാൽ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലുള്ള മൂന്നിലൊന്ന് ഉപഗ്രഹങ്ങളും പ്രവർത്തനരഹിതമായേക്കാമെന്നാണ് മുന്നറിയിപ്പ്. മാത്രമല്ല, പതിറ്റാണ്ടുകളോളം ആ മേഖല ഉപഗ്രഹ പ്രവർത്തനങ്ങൾക്ക് ഉപയോഗശൂന്യമാകാനും സാധ്യതയുണ്ടെന്ന് ജർമ്മൻ ബഹിരാകാശ കമാൻഡ് മേധാവി മേജർ ജനറൽ മൈക്കൽ ട്രൗട്ട് മുന്നറിയിപ്പ് നൽകി.

 

ലോകത്തിന്റെ ആശയവിനിമയ, നാവിഗേഷൻ, സുരക്ഷാ സംവിധാനങ്ങൾ വലിയതോതിൽ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, റഷ്യയുടെ നീക്കമെന്നു പറയപ്പെടുന്ന ഈ പദ്ധതി ആഗോളതലത്തിൽ തന്നെ വലിയ സുരക്ഷാ ആശങ്കകൾക്കാണ് വഴിതുറക്കുന്നത്.