Loading time...
Global

വീണ്ടും ഭീഷണി മുഴക്കി ട്രംപ്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 1 Nov 2026, 7:33 am
Updated on: 1 Nov 2026, 7:33 am
Share:
Follow Us: YouTube
Feature Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ്റ് ഡോണൾഡ് ട്രംപ്. 'ഇറാനിലെ ഒന്നു രണ്ടു കേന്ദ്രങ്ങൾ കൂടി ഞങ്ങൾ ലക്ഷ്യം വച്ചിട്ടുണ്ട്' എന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. വീണ്ടും ആക്രമണങ്ങൾ ഉണ്ടായാൽ എങ്ങനെ തിരിച്ചടിക്കണമെന്ന് ഇറാൻ്റെ സായുധ സേനയും ജനങ്ങളും തീരുമാനിക്കുമെന്ന് യുഎസിനും ഇസ്രയേലിനും ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖമനയി മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ട്രംപിൻ്റെ ഭീഷണി. 

 

യുഎസും ഇസ്രയേലും ലക്ഷ്യം വച്ചിരിക്കുന്ന പ്രദേശങ്ങളുടെ പട്ടിക തന്നെ എത്രയും വേഗം അറിയിക്കണമെന്നും ഖമനായി ഇറാൻ സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതാദ്യമായാണ് ഇറാൻ സേനയിലെ മുതിർന്ന് ഉദ്യോഗസ്‌ഥരുമായി ഖമനയി ചർച്ച നടത്തിയ തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

 

ഇറാനിലെ ഭൂഗർഭ ആണവനിലയമായ പിക്‌സ് ആക്‌സ് ഉടൻ തന്നെ ഇല്ലാതാക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കി. ഇറാനിൽ യുഎസ് ഈ ആഴ്‌ച എന്തെങ്കിലും ആക്രമണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് ട്രംപ് ഒഴിഞ്ഞുമാറുകയായിരുന്നു. എന്തെങ്കിലുമുണ്ടെങ്കിൽ നിങ്ങളെ അറിയിക്കുമെന്നാണ് ട്രംപ് മറുപടി നൽകിയത്. എന്നാൽ ഇറാനുമായുള്ള ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പക്ഷെ അവരെ അത്ര വിശ്വസിക്കാൻ കൊള്ളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോണിലൂടെ സംസാരിച്ചതായി റിപ്പോർട്ട് ചെയ്യപെടുന്നുണ്ട് .