Loading time...
Global

യെമനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; 5 പേർ കൊല്ലപ്പെട്ടു, സൗദി എണ്ണ കേന്ദ്രങ്ങളും ലക്ഷ്യം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 16 Oct 2026, 7:27 am
Updated on: 16 Oct 2026, 7:27 am
Share:
Follow Us: YouTube
Feature Image

യെമന്റെ താൽക്കാലിക തലസ്ഥാനമായ ഏദനിലെ അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സർക്കാർ സേനയും സൗദി സഖ്യവും ഉപയോഗിക്കുന്ന കമാൻഡ് സെന്ററുകൾക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ കൊട്ടാരം കാവൽക്കാരും സിവിലിയൻ ജീവനക്കാരും ഉൾപ്പെടുന്നുവെന്ന് യെമൻ ആരോഗ്യമന്ത്രി ഖാസിം ബുഹൈബെ വ്യക്തമാക്കി.

 

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വക്താവ് യഹ്യ സരീ ഏറ്റെടുത്തു. ഇതിനു പിന്നാലെ സൗദി അരാംകോയുടെ എണ്ണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും തങ്ങൾ ലക്ഷ്യമിട്ടതായും ഹൂതികൾ അവകാശപ്പെട്ടു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .