Loading time...
Business

ചരിത്രനേട്ടവുമായി വിഴിഞ്ഞം; ആദ്യ വിദേശ കയറ്റുമതി കപ്പൽ സ്പെയ്നിലേക്ക് യാത്രതിരിച്ചു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 2 Sep 2026, 6:23 am
Updated on: 2 Sep 2026, 6:23 am
Share:
Follow Us: YouTube
Feature Image

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് അവിടെനിന്നുള്ള ആദ്യത്തെ നേരിട്ടുള്ള വിദേശ കയറ്റുമതി ചരക്കുകപ്പൽ യാത്ര ആരംഭിച്ചു. 'എം എസ് സി ബെറിൽ' എന്ന വൻകിട ചരക്കുകപ്പലാണ് സ്പെയ്നിലെ വലൻസിയ തുറമുഖം ലക്ഷ്യമാക്കി പുറപ്പെട്ടത്.

​മൊത്തം എട്ട് കണ്ടെയ്നറുകളാണ് ഈ കപ്പലിൽ കയറ്റിയയച്ചിരിക്കുന്നത്. ഇതിൽ കഴിഞ്ഞ ഓഗസ്റ്റ് 18-ന് സംസ്ഥാന മുഖ്യമന്ത്രി ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകളും ഉൾപ്പെടുന്നു. വിഴിഞ്ഞം തുറമുഖം വഴി അന്താരാഷ്ട്ര തലത്തിലേക്ക് നേരിട്ടുള്ള ചരക്കുനീക്കം വിജയകരമായി ആരംഭിച്ചതിന്റെ ആവേശത്തിലാണ് അധികൃതർ.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .