Loading time...
Latest News

കെ.എസ്.ആർ.ടി.സിക്ക് ‘സ്വകാര്യ’ കൈത്താങ്ങ്;പുതിയ ബസ് സംഭാവനയായി നൽകി അങ്കമാലി സ്വദേശി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 23 Sep 2026, 9:46 am
Updated on: 23 Sep 2026, 9:46 am
Share:
Follow Us: YouTube
Feature Image

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിക്ക് സഹായഹസ്തവുമായി അങ്കമാലി സ്വദേശി. റോബോട്ടിക് കാർ പാർക്കിങ് സിസ്റ്റം എന്ന സ്ഥാപനത്തിന്റെ ഉടമ ജോസാണ് കെ.എസ്.ആർ.ടി.സിക്കായി പുതിയ ബസ് വാങ്ങി നൽകുന്നത്.

 

ബസ് വാങ്ങുന്നതിനുള്ള തുകയുടെ ചെക്ക് ജോസ് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി. മുഖ്യമന്ത്രി ചെക്ക് ഗതാഗത മന്ത്രി റോജി എം. ജോണിന് കൈമാറി. അങ്കമാലി സ്വദേശിയായതിനാൽ താൻ നൽകിയ ബസ് അങ്കമാലി ഡിപ്പോയ്ക്ക് അനുവദിക്കണമെന്ന ആവശ്യവും ജോസ് മുന്നോട്ടുവച്ചിട്ടുണ്ട്.

 

കെ.എസ്.ആർ.ടി.സിക്ക് ആരെങ്കിലും ബസ് സംഭാവനയായി നൽകിയിരുന്നെങ്കിൽ നന്നായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബസ് വാങ്ങി നൽകാൻ തീരുമാനിച്ചതെന്ന് ജോസ് പറഞ്ഞു. സർക്കാരും കെ.എസ്.ആർ.ടി.സിയും നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് സഹായം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

സ്വകാര്യ വ്യക്തിയോ സ്ഥാപനമോ കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങി നൽകുന്നത് കേരളത്തിൽ ആദ്യമായാണെന്നാണ് അധികൃതർ പറയുന്നത്. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിക്ക് വ്യക്തി ബസ് സംഭാവന ചെയ്യുന്നത് മുൻപ് ഉണ്ടായിട്ടില്ലാത്ത കാര്യമാണെന്നും ഇത് കെ.എസ്.ആർ.ടി.സിക്കും സർക്കാരിനും വലിയ ആശ്വാസമാണെന്നും മന്ത്രി റോജി എം. ജോൺ പറഞ്ഞു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .