Loading time...
Global

യുഎഇയിലെ ഇന്ത്യക്കാർക്ക് ആശ്വാസം; ഇനി ഞായറാഴ്ചയും പാസ്‌പോർട്ട് കൈപ്പറ്റാം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 23 Sep 2026, 7:03 am
Updated on: 23 Sep 2026, 7:03 am
Share:
Follow Us: YouTube
Feature Image

യുഎഇയിലെ ഇന്ത്യക്കാർക്ക് ആശ്വാസമായി പാസ്‌പോർട്ട് കൈപ്പറ്റുന്നതിനുള്ള പുതിയ സൗകര്യം. ഇനി ഞായറാഴ്ചകളിലും പാസ്‌പോർട്ട് നേരിട്ട് വാങ്ങാൻ കഴിയും. യുഎഇയിലെ 16 ഇന്ത്യൻ കോൺസുലർ കേന്ദ്രങ്ങളിലാണ് അൽ ഹിന്ദ് ഗ്ലോബൽ സർവീസസ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

 

ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പാസ്‌പോർട്ട് കൈപ്പറ്റുന്നതിനുള്ള സേവനം ലഭിക്കുക. സാധാരണ പ്രവൃത്തിദിവസങ്ങളിൽ ജോലി ഉൾപ്പെടെയുള്ള തിരക്കുകൾ കാരണം പാസ്‌പോർട്ട് നേരിട്ട് വാങ്ങാൻ കഴിയാത്തവർക്ക് പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടും.

 

അബുദാബിയിലെ ഇന്ത്യൻ എംബസിയുടെയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും മാർഗനിർദേശപ്രകാരമാണ് ഞായറാഴ്ച സേവനം ആരംഭിച്ചത്. അടിയന്തര യാത്രകൾ, പുതിയ വിസ നടപടികൾ, എമിറേറ്റ്‌സ് ഐഡി ഉൾപ്പെടെയുള്ള ഔദ്യോഗിക ആവശ്യങ്ങൾക്കായി പാസ്‌പോർട്ട് വേഗത്തിൽ ആവശ്യമായവർക്ക് ഇത് സൗകര്യമാകും. കൊറിയർ വഴി പാസ്‌പോർട്ട് സ്വീകരിക്കുന്നതിനോ പ്രവൃത്തിദിവസങ്ങളിൽ നേരിട്ട് എത്തി വാങ്ങുന്നതിനോ ബുദ്ധിമുട്ടുള്ളവർക്കും പുതിയ സംവിധാനം സഹായകരമാണ്.

 

ജൂലൈ 22നാണ് അൽ ഹിന്ദിന്റെ ഐസിഎസികൾ പ്രവർത്തനം ആരംഭിച്ചത്. ലഭിച്ച അപേക്ഷകളിൽ 100 ശതമാനവും തീർപ്പാക്കിയതായി നയതന്ത്ര കാര്യാലയങ്ങൾ അറിയിച്ചു. നിലവിൽ അപ്പോയിന്റ്‌മെന്റുകൾ ലഭ്യമാണെന്നും 16 കേന്ദ്രങ്ങളിലെയും പ്രവർത്തനം സുഗമമായി മുന്നോട്ടുപോകുകയാണെന്നും അധികൃതർ വ്യക്തമാക്കി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .