Loading time...
Global

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ്;ആദ്യഘട്ട ഫലങ്ങൾ പുറത്ത്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 4 Nov 2026, 4:23 am
Updated on: 4 Nov 2026, 4:23 am
Share:
Follow Us: YouTube
Feature Image

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ ഡെമോക്രാറ്റിക് പാർട്ടിക്ക് വ്യക്തമായ മുന്നേറ്റം. നിർണായകമായ സെനറ്റ് പോരാട്ടങ്ങളിൽ ഉൾപ്പെടെ വിജയങ്ങൾ സ്വന്തമാക്കി ഡെമോക്രാറ്റുകൾ കരുത്ത് തെളിയിക്കുകയാണ്. ജോർജിയയിലെ സെനറ്റ് സീറ്റിൽ നിലവിലെ ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഓസോഫ് വിജയം നിലനിർത്തി. ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് കോളിൻസിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. നോർത്ത് കരോലിനയിലും ഡെമോക്രാറ്റുകൾക്ക് ആശ്വാസവിജയമുണ്ട്. മുൻ ഗവർണർ റോയ് കൂപ്പർ സെനറ്റ് സീറ്റിൽ വിജയിച്ചു. 

 

ജനപ്രതിനിധി സഭയിലെ ആദ്യഘട്ട കണക്കുകളിലും ഡെമോക്രാറ്റുകൾ മുന്നിലാണ്. 74 സീറ്റുകളിൽ ഡെമോക്രാറ്റുകൾ ലീഡ് ചെയ്യുമ്പോൾ 32 ഇടത്താണ് റിപ്പബ്ലിക്കൻ മുന്നേറ്റം. ട്രംപ് ഭരണകൂടത്തോടുള്ള അതൃപ്തിയും ഭരണവിരുദ്ധ വികാരവും വോട്ടെടുപ്പിൽ പ്രതിഫലിക്കുന്നതായാണ് ആദ്യ സൂചനകൾ. അതേസമയം, ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ച ട്രംപിന്റെ അടുത്ത അനുയായി വിവേക് രാമസ്വാമി പിന്നിലാണ്. ന്യൂഹാംഷെയറിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ക്രിസ് പപ്പസും ശ്രദ്ധാകേന്ദ്രമാണ്. സെനറ്റിലേക്ക് മത്സരിക്കുന്ന ആദ്യ സ്വവർഗാനുരാഗിയായ സ്ഥാനാർഥിയാണ് അദ്ദേഹം. അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾ തിരിച്ചുപിടിക്കുമോ എന്നതാണ് ഇനി ഉറ്റുനോക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ തുടരുകയാണ്.