Loading time...
Global

റോളർ കോസ്റ്ററിൽ നിന്ന് തെറിച്ചുവീണ് യാത്രികന് ദാരുണാന്ത്യം. നാല് പേർക്ക് പരിക്ക്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 13 Oct 2026, 7:16 am
Updated on: 13 Oct 2026, 7:16 am
Share:
Follow Us: YouTube
Feature Image

അമേരിക്കയിലെ പ്രശസ്തമായ സിക്സ് ഫ്ലാഗ്സ് അമ്യൂസ്മെന്റ് പാർക്കിൽ റോളർ കോസ്റ്ററിൽ നിന്ന് തെറിച്ചുവീണ് യാത്രികന് ദാരുണാന്ത്യം. ജോർജിയയിലെ സിക്സ് ഫ്ലാഗ്സ് ഓവർ ജോർജിയ പാർക്കിലെ 'ഗോലിയാത്ത്' എന്ന റോളർ കോസ്റ്ററിലാണ് അപകടം ഉണ്ടായത്.

 

 

യാത്രയ്ക്കിടെ യാത്രികൻ സീറ്റിൽ നിന്ന് തെറിച്ച് പോവുകയായിരുന്നു. ട്രാക്കിൽ പലതവണ ഇടിച്ചാണ് താഴേക്ക് പതിച്ചത് എന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് റൈഡിന്റെ ലിഫ്റ്റ് ഭാഗത്തും ചരിവുകളിലുമായി കുടുങ്ങി കിടന്ന മറ്റു യാത്രികരെ സുരക്ഷ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. റൈഡിലുണ്ടായിരുന്ന മറ്റ് യാത്രികരുടെ ഓൺ-റൈഡ് ഫോട്ടോയിൽ പോലും വീഴുന്ന ആളെ കാണാമായിരുന്നു എന്നും റിപ്പോർട്ടുണ്ട്.

 

 

സംഭവത്തിൽ സിക്സ് ഫ്ലാഗ്സ് അധികൃതർ അനുശോചനം രേഖപ്പെടുത്തി. അപകടത്തിന്റെ യഥാർത്ഥ കാരണം അറിയുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സുരക്ഷ മുൻകരുതലായി മറ്റ് പാർക്കുകളിലെ സമാന റൈഡുകൾ താൽക്കാലികമായി അടച്ചിടുകയും ചെയ്തു. 200 അടി ഉയരവും മണിക്കൂറിൽ 70 മൈൽ വേഗതയുമുള്ള ഈ റൈഡ് 2006-ൽ തുടങ്ങിയതാണ്. ഈ റൈഡിന്റെ ഉയരം തന്നെയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .