Loading time...
Global

'ഇറാൻ സൈനികമായി തകർന്നു'; സൈനിക നടപടികൾ അവസാനിപ്പിച്ചതായി ട്രംപ്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 10 Nov 2026, 4:42 am
Updated on: 10 Nov 2026, 4:42 am
Share:
Follow Us: YouTube
Feature Image

ഇറാനെതിരായ സൈനിക നടപടികൾ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇനി ഇറാനെതിരെ വലിയ തോതിലുള്ള സൈനിക ആക്രമണങ്ങൾ നടത്താൻ പദ്ധതിയില്ലെന്നും നിലവിലെ സാഹചര്യം നിലനിർത്താനാണ് അമേരിക്കയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ വൈറ്റ് ഹൗസിലെ മാധ്യമങ്ങളെ അപ്രതീക്ഷിതമായി കണ്ടപ്പോഴായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

 

സൈനികമായി ഇറാൻ പൂർണമായും തകർന്നുവെന്നും നിലവിൽ സ്ഥിതിഗതികൾ അതേപടി തുടരുക മാത്രമാണ് അമേരിക്ക ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ഉന്നത നേതൃത്വത്തെ തകർക്കാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ഇറാന്റെ ആണവ പദ്ധതി പൂർണമായും ഇല്ലാതാക്കുന്ന തരത്തിലുള്ള ദീർഘകാല പരിഹാരം കണ്ടെത്തുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

 

സൈനികമായി ഇറാൻ പൂർണമായും തകർന്നുവെന്നും നിലവിൽ സ്ഥിതിഗതികൾ അതേപടി തുടരുക മാത്രമാണ് അമേരിക്ക ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ഉന്നത നേതൃത്വത്തെ തകർക്കാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ഇറാന്റെ ആണവ പദ്ധതി പൂർണമായും ഇല്ലാതാക്കുന്ന തരത്തിലുള്ള ദീർഘകാല പരിഹാരം കണ്ടെത്തുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

 

ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ ഖത്തർ നിർണായക മധ്യസ്ഥ പങ്കാണ് വഹിക്കുന്നത്. ഖത്തർ പ്രധാനമന്ത്രിയുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയും ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് പുതിയ വഴിത്തിരിവായെന്നാണ് വിലയിരുത്തൽ. കഴിഞ്ഞയാഴ്ച ഇറാൻ തങ്ങളുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഖത്തർ മുഖേന അമേരിക്കയ്ക്ക് കൈമാറിയിരുന്നു. എന്നാൽ, ഔദ്യോഗിക ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് അമേരിക്ക അംഗീകരിക്കേണ്ട ഏഴ് നിബന്ധനകൾ ഇറാൻ മുന്നോട്ടുവച്ചിട്ടുണ്ട്. ഖത്തർ പ്രധാനമന്ത്രിയുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.

 

തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിച്ചാൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഉടൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗായി അറിയിച്ചു. ഇറാനുമേലുള്ള നാവിക ഉപരോധം പിൻവലിക്കുക, വിദേശത്തുള്ള മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുക എന്നിവ രാജ്യത്തിന്റെ ന്യായമായ ആവശ്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖുമായുള്ള അതിർത്തികൾ അടച്ച് ഇറാനുമേൽ സമ്മർദം ചെലുത്താനുള്ള അമേരിക്കൻ നീക്കം ഫലം കാണില്ലെന്നും ബാഗായി പ്രതികരിച്ചു.

 

എന്നാൽ, ഇറാൻ മുന്നോട്ടുവച്ച ആവശ്യങ്ങളെ തള്ളിക്കളഞ്ഞ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അവ അതിരുകടന്നതും പരിഹാസ്യവുമാണെന്ന് വിമർശിച്ചു. ഇതോടെ നയതന്ത്ര ചർച്ചകൾക്ക് സാധ്യത തെളിയുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തുടരുകയാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .