Loading time...
Global

അമേരിക്കയുടെ അധിക തീരുവ ഭീഷണി; റഷ്യൻ എണ്ണ ഇറക്കുമതിയെ ന്യായീകരിച്ച് ഇന്ത്യൻ അംബാസഡർ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 18 Sep 2026, 3:26 am
Updated on: 18 Sep 2026, 3:26 am
Share:
Follow Us: YouTube
Feature Image

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ ന്യായീകരിച്ച് യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര. രാജ്യത്തെ ജനങ്ങളെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കുകയും എല്ലാവർക്കും താങ്ങാനാകുന്ന നിരക്കിൽ ഊർജം ഉറപ്പാക്കുകയുമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

ഇന്ത്യയുടെ ഇന്ധന ആവശ്യകത നിറവേറ്റുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി നടത്തുന്നതെന്നും ക്വാത്ര പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ അധിക തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന ബിൽ അമേരിക്കൻ പ്രതിനിധിസഭ പാസാക്കിയതിന് പിന്നാലെയാണ് അംബാസഡറുടെ പ്രതികരണം.

 

അമേരിക്കയിലെ ആളോഹരി ഊർജ ഉപഭോഗത്തിന്റെ ഏകദേശം പത്തിലൊന്നാണ് ഇന്ത്യയിലേതെന്ന് ക്വാത്ര ചൂണ്ടിക്കാട്ടി. അതിനാൽ രാജ്യത്തിന്റെ ഊർജ ഉപഭോഗം ഉയർത്താനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് ഇന്ത്യ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും ക്വാത്ര വ്യക്തമാക്കി.

 

ഇന്ത്യയുടെ അസംസ്കൃത എണ്ണ ആവശ്യകതയുടെ 85 ശതമാനത്തിലധികവും പ്രകൃതിവാതകത്തിന്റെ പകുതിയോളവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ജനങ്ങൾക്ക് താങ്ങാനാകുന്ന വിലയിൽ തടസ്സമില്ലാതെ ഊർജം ലഭ്യമാക്കുന്നത് രാജ്യത്തിന്റെ പ്രധാന ദേശീയ ഉത്തരവാദിത്തമാണെന്നും അംബാസഡർ വ്യക്തമാക്കി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .