Loading time...
Global

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% തീരുവ; ഇന്ത്യയ്ക്കും തിരിച്ചടിയാകുമോ? ട്രംപിന്റെ നീക്കത്തിന് യുഎസ് സഭയുടെ അംഗീകാരം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 17 Sep 2026, 4:33 am
Updated on: 17 Sep 2026, 4:33 am
Share:
Follow Us: YouTube
Feature Image

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത വ്യാപാരനടപടിക്ക് വഴിയൊരുങ്ങുന്നു. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് യുഎസ് ജനപ്രതിനിധി സഭ അംഗീകാരം നൽകി. നേരത്തെ ബില്ലിന് സെനറ്റിന്റെയും അനുമതി ലഭിച്ചിരുന്നു.

 

ബില്ലിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചാൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ അധിക തീരുവ ഏർപ്പെടുത്താനുള്ള അധികാരം യുഎസ് സർക്കാരിന് ലഭിക്കും. എന്നാൽ ഈ അധികാരം ട്രംപ് എങ്ങനെയാണ് പ്രയോഗിക്കുകയെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. മുൻ സെനറ്ററും ട്രംപിന്റെ അടുത്ത അനുയായിയുമായ ലിൻഡ്സേ ഗ്രഹാമാണ് ബില്ലിന് പിന്നിൽ.

അതേസമയം, യൂറോപ്യൻ രാജ്യങ്ങൾക്കെതിരെയും ട്രംപ് തീരുവ ഭീഷണി ആവർത്തിച്ചു. കാനഡയ്ക്ക് യൂറോപ്യൻ യൂണിയനിൽ ‘അസോസിയേറ്റ് മെമ്പർ’ പദവി നൽകുകയാണെങ്കിൽ യൂറോപ്യൻ യൂണിയനുമായുള്ള അമേരിക്കയുടെ വ്യാപാരബന്ധം അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതിന് പുറമെ യൂറോപ്യൻ രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

കാനഡയെ യൂറോപ്യൻ യൂണിയനുമായി അസോസിയേറ്റ് അംഗത്വത്തിലേക്ക് പരിഗണിക്കാമെന്ന യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. നിലവിലെ യൂറോപ്യൻ യൂണിയൻ നിയമപ്രകാരം ഒരു രാജ്യത്തെ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്തുന്നതിന് പ്രത്യേക നടപടികളും അംഗരാജ്യങ്ങളുടെ പിന്തുണയും ആവശ്യമാണ്.

 

ഇതിനിടെ കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധത്തിലും സംഘർഷം തുടരുകയാണ്.

 

അതിനിടെ ഇറാൻ-യുഎസ് സംഘർഷം സംബന്ധിച്ചും ട്രംപ് പ്രതികരിച്ചു. ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇറാനും അമേരിക്കയും തമ്മിൽ നേരിട്ട് ചർച്ചകൾ നടന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപിന്റെ പ്രസ്താവന.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .