Loading time...
Global

ഇസ്രയേലിന് 280 കോടി ഡോളറിന്റെ വമ്പൻ ആയുധശേഖരം വിൽക്കാൻ യുഎസ്; വിതരണം ചെയ്യുന്നത് വിനാശകാരിയായ എംകെ-84 ബോംബുകൾ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 16 Sep 2026, 6:44 am
Updated on: 16 Sep 2026, 6:44 am
Share:
Follow Us: YouTube
Feature Image

ഇസ്രയേലിലേക്ക് വൻ ആയുധശേഖരം കയറ്റി അയക്കാൻ ഒരുങ്ങി അമേരിക്കൻ ഭരണകൂടം. എംകെ-84, ബിഎൽയു-117 എന്നീ ഇനങ്ങളിൽപ്പെട്ട ബോംബുകൾ ഉൾപ്പെടെ ഏകദേശം 280 കോടി ഡോളറിന്റെ ആയുധ ഇടപാടാണ് ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്നത്. സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ ആയുധക്കച്ചവടങ്ങളിലൊന്നാണിത്. വാഷിങ്‌ടൺ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2000 പൗണ്ട് ഭാരമുള്ള 20,000 എംകെ-84 ബോംബുകളും, 20,000 ബിഎൽയു-117 ബോംബുകളുമാണ് ഇസ്രയേലിന് കൈമാറുന്നത്.

പാശ്ചാത്യ രാജ്യങ്ങളുടെ പക്കലുള്ള ഏറ്റവും വിനാശകരമായ ആയുധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഒന്നാണ് എംകെ-84 ബോംബുകൾ. വലിയ കോൺക്രീറ്റ് കെട്ടിടങ്ങളെയും ലോഹങ്ങളെയും തകർത്തുകളയാനും ഭൂമിയിൽ വലിയ ഗർത്തങ്ങൾ സൃഷ്ടിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. സ്ഫോടന സമയത്ത് ആയിരക്കണക്കിന് അടി ദൂരത്തേക്ക് തെറിച്ചുപോകുന്ന കൂർത്ത ലോഹച്ചീളുകൾ വൻ നാശനഷ്ട വിതയ്ക്കും. മുൻപ് ഗാസയിലും ലബനനിലും ഇസ്രയേൽ ഈ ബോംബുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ രൂക്ഷമായ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് ബൈഡൻ ഭരണകൂടം ഇതിന്റെ വിതരണം രണ്ട് വർഷത്തോളം തടഞ്ഞുവെച്ചിരുന്നു. പിന്നീട് ട്രംപ് അധികാരത്തിൽ വന്നതോടെയാണ് വിതരണം പുനരാരംഭിച്ചത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .