Loading time...
Latest News

സുകുമാരക്കുറുപ്പെന്ന് പ്രചരിച്ച ചിത്രം ദാമോദര മേനോന്റേത്; നാട്ടിലെത്തിക്കാൻ നോർക്ക നേരത്തെ ഇടപെട്ടു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 29 Aug 2026, 6:04 am
Updated on: 29 Aug 2026, 6:04 am
Share:
Follow Us: YouTube
Feature Image

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പ്രചരിച്ച ചിത്രം തൃശൂർ കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓർമ്മക്കുറവ് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ ഒരു മാസം മുമ്പേ നോർക്ക ശ്രമം തുടങ്ങിയിരുന്നു. ബ്രൂണെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുടെ അഭ്യർഥനയെ തുടർന്നാണ് നോർക്കയുടെ സഹായത്തോടെ ദാമോദര മേനോനെ നാട്ടിലെത്തിക്കുന്നതിനായി സംസ്ഥാന സർക്കാരിന് കത്തയച്ചത്. മേനോന്റെ പാസ്പോർട്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും കത്തിൽ രേഖപ്പെടുത്തിയിരുന്നു. 

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .