Loading time...
Local

കേരളത്തിലെ എസ്ഐആർ ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീംകോടതി.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 30 Oct 2026, 8:03 am
Updated on: 30 Oct 2026, 8:03 am
Share:
Follow Us: YouTube
Feature Image

സംസ്ഥാനത്തെ എസ്ഐആർ ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീംകോടതി. പട്ടികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതുവരെ ഹർജികൾ നിലനിർത്താനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് പരാതികളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

 

അതേസമയം, വോട്ടർപട്ടിക പ്രസിദ്ധീകരിക്കുകയും തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. എന്നാൽ പട്ടികയിൽ നിന്ന് പുറത്തായ 24 ലക്ഷം പേരിൽ പലർക്കും തുടർ അപേക്ഷകൾ സമർപ്പിക്കാൻ കൂടുതൽ സമയം നൽകണമെന്നായിരുന്നു സിപിഎമ്മിനായി ഹാജരായ അഭിഭാഷകൻ ജി. പ്രകാശിന്റെ ആവശ്യം. അർഹരായവരെ വീണ്ടും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ തുടരണമെന്നും കോടതി നിർദേശിച്ചു. എസ്ഐആർ നടപടികൾ ഒറ്റത്തവണയുള്ള പ്രക്രിയയല്ലെന്നും തുടർച്ചയായി മുന്നോട്ടുപോകുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.