Loading time...
Global

മലപ്പുറം സ്വദേശിയായ യുവാവ് റിയാദിൽ നിര്യാതനായി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 13 Sep 2026, 12:51 pm
Updated on: 13 Sep 2026, 12:54 pm
Share:
Follow Us: YouTube
Feature Image

മലയാളി യുവാവിനെ സൗദി അറേബ്യയിലെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ ഉപ്പട സ്വദേശി അച്ചക്കോട്ടിൽ റെജിയുടെയും ശാന്തിയുടെയും മകൻ അനന്തു (24) ആണ് മരിച്ചത്. ഏഴുമാസം മുൻപാണ് അനന്തു പുതിയ വിസയിൽ റിയാദിലെത്തിയത്. ദിരിയ്യയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായി ജോയി ചെയ്തു വരികയായിരുന്നു.

 

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, വെെസ് ചെയർമാൻ ഷറഫു പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരായ നസീർ കണ്ണീരി, ജാഫർ വീമ്പൂർ, ഷറഫൂദ്ദീൻ തേഞ്ഞിപ്പാലം, അബ്ദുൾ റഹ്മാൻ ചേലേമ്പ്ര, അനന്തുവിന്റെ ബന്ധു ഷിബു എന്നിവരാണ് നടപടിക്രമങ്ങൾക്ക് രം​ഗത്തുള്ളത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .