Loading time...
Global

റിയാദ് വിമാനത്താവളത്തിൽ ഹൂതി ആക്രമണം ,12 മരണം, 309 പേർക്ക് പരുക്ക്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 11 Oct 2026, 7:21 am
Updated on: 11 Oct 2026, 7:31 am
Share:
Follow Us: YouTube
Feature Image

റിയാദ് വിമാനത്താവളത്തിന് നേരെ വ്യത്യസ്ത ഘട്ടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ പൈലറ്റടക്കം മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ സൗദിയ വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു. വിമാനത്തിൽ യാത്രക്കാരുണ്ടായിരുന്നില്ലെന്ന് കമ്പനി അറിയിച്ചു.

 

പിന്നീട് നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ നാല് സൗദി പൗരന്മാരും എട്ട് വിദേശികളുമുണ്ട്. രണ്ട് ബംഗ്ലാദേശ് പൗരന്മാർക്കു പുറമെ അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, പലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

 

ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിന് സമീപവും ഷെൽ പതിച്ചതായി സൗദി സഖ്യസേന അറിയിച്ചു. ആക്രമണങ്ങൾ രാജ്യാന്തര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി. സുരക്ഷാ പരിശോധനകൾക്കായി താൽക്കാലികമായി നിർത്തിവച്ച വിമാന സർവീസുകൾ പിന്നീട് പുനരാരംഭിച്ചു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .