Loading time...
Local

മലപ്പുറത്ത് വീട്ടിൽ മോഷണം; പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം പിടിയിൽ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 10 Nov 2026, 6:54 am
Updated on: 10 Nov 2026, 6:54 am
Share:
Follow Us: YouTube
Feature Image

മലപ്പുറത്ത് വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേരെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ നിറമരുതൂര്‍ ചക്കരമൂല കണ്ണംവളപ്പില്‍ സുഹൈദ് (25), എ.ആര്‍ നഗര്‍ യാറത്തുംപടി പാലമാത്തില്‍ പുതുപ്പറമ്പില്‍ ഉബൈദ് (32), 17 വയസ്സുകാരന്‍ എന്നിവരാണ് പിടിയിലായത്. 

 

വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു തിരൂരങ്ങാടി ടി.സി റോഡിലെ മച്ചിങ്ങല്‍ സുബൈറിന്റെ വീട്ടിൽ മോഷണം നടന്നത്. മോഷണം നടക്കുമ്പോള്‍ സുബൈറിന്‍റെ ഭാര്യയും മക്കളും വീടിന്റെ മുകള്‍നിലയിലായിരുന്നു. ഈ സമയത്താണ് പ്രതികള്‍ വീട്ടിലെത്തി മോഷണം നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും അലമാര പൂട്ടിയിട്ടില്ലാത്തതിനാല്‍ എളുപ്പത്തില്‍ കൈക്കലാക്കാന്‍ കഴിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ചാണ് മറ്റു പ്രതികള്‍ മോഷണം നടത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

 

അതേസമയം അറസ്റ്റിലായ സുഹൈദിന്റെ പേരില്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ വധശ്രമക്കേസും താനൂര്‍ പൊലീസ് സ്റ്റേഷനില്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസുമുണ്ട്. ഉബൈദിന്റെ പേരില്‍ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ ഭീഷണിപ്പെടുത്തി പണം അപഹരിച്ച രണ്ട് കേസുകളും കത്തിക്കുത്ത് കേസുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലവും മോഷണത്തിന് പിന്നിലെ ആസൂത്രണവും പൊലീസ് പരിശോധിച്ചുവരികയാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .