Loading time...
Local

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി; ബന്ധുവായ 17കാരൻ അറസ്റ്റിൽ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 10 Nov 2026, 5:00 am
Updated on: 10 Nov 2026, 5:00 am
Share:
Follow Us: YouTube
Feature Image

പതിമൂന്നുകാരിയായ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പതിനേഴുകാരനായ ഐടിഐ വിദ്യാർഥി പിടിയിൽ. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ ബന്ധുവായ ഇയാൾ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ.

 

ഏഴുമാസം ഗർഭിണിയായ പെൺകുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പരിശോധനയ്ക്കിടെ വിവരം മനസ്സിലാക്കിയ ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

 

പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .