മെസ്സി തട്ടിപ്പ് കേസ്: പരിശോധനകൾ സുതാര്യം; സർക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻമെ
സ്സിയുടെ പേരിൽ നടന്ന വൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്നത് നിയമപരമായ പരിശോധന മാത്രമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് നടപടിയെന്നും, അതിൽ സർക്കാരിന്റെ യാതൊരുവിധ ഇടപെടലുകളുമില്ലെന്നും റെയ്ഡ് നടത്തേണ്ട സ്ഥലങ്ങൾ നിർണ്ണയിക്കുന്നത് പോലീസിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റിപ്പോർട്ടർ ചാനൽ ഓഫീസിലും റെയ്ഡ് നടന്നത്. ചാനലിന്റെ സംപ്രേഷണം തടസ്സപ്പെട്ടതായി തനിക്ക് വിവരമില്ലെന്നും പരിശോധന നടക്കുന്ന വിവരം താനും ആ ചാനലിലൂടെയാണ് അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുകാലത്ത് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ഉയർന്ന നടപടികളെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഉണ്ടായ കേസും റെയ്ഡുകളും ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, നിലവിലുണ്ടാകുന്ന നടപടികൾ കേവലം നിയമപരമായ ഇടപെടലുകൾ മാത്രമാണെന്ന് ഉറപ്പിച്ചുപറഞ്ഞു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .