മെസ്സി തട്ടിപ്പ് കേസ്: കൊച്ചിയിലും വയനാട്ടിലും എസ്.ഐ.ടി റെയ്ഡ്; ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ചാനലിനുമെതിരെ എഫ്.ഐ.ആർ
ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരുപറഞ്ഞ് നടന്ന സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). എ.ഡി.ജി.പി പി. വിജയന്റെ മേൽനോട്ടത്തിൽ കൊച്ചിയിലെയും വയനാട്ടിലെയും പ്രമുഖ കേന്ദ്രങ്ങളിലാണ് വ്യാപക റെയ്ഡ് നടക്കുന്നത്.
കളമശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി ആന്റോ അഗസ്റ്റിനെയും റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിയെയും പ്രതി ചേർത്തിട്ടുണ്ട്.
ഇന്ന് പുലർച്ചെ നാല മണിയോടെ അഞ്ച് വാഹനങ്ങളിലായെത്തിയ പോലീസ് സംഘം ഒരേസമയമാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചത്. ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവരുടെ കൊച്ചിയിലെ ഫ്ലാറ്റുകളിലും ഇവരുടെ വയനാട്ടിലുള്ള തറവാട് വീട്ടിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. കൂടാതെ റിപ്പോർട്ടർ ചാനലിന്റെ കൊച്ചി ഓഫീസിലും ഗോറ്റാഡ് (GOTAD) കമ്പനി ഓഫീസിലും എസ്.ഐ.ടി സംഘം നിലവിൽ തെളിവെടുപ്പ് തുടരുകയാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .