Loading time...
Local

അരുണാചൽ പ്രദേശിൽ ഡാം വിരുദ്ധ സമരം ശക്തമാകുന്നു ചർച്ചയ്ക്ക് തയ്യാറാകണമെന്ന് അരുണാചൽ മുഖ്യമന്ത്രി 

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 27 Oct 2026, 5:25 am
Updated on: 27 Oct 2026, 5:25 am
Share:
Follow Us: YouTube
Feature Image

അരുണാചൽ പ്രദേശിൽ നടക്കുന്ന ഡാം വിരുദ്ധ ജനകീയ പ്രക്ഷോഭം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഈസ്റ്റ് സിയാങ് ജില്ലയിലെ പാസിഘാട്ടിൽ ആരംഭിച്ച പ്രതിഷേധത്തിനിടെ സമരക്കാർ ദേശീയ ജലവൈദ്യുത കോർപ്പറേഷന്‍റെ പ്രാദേശിക ഓഫീസിനും നിരവധി വാഹനങ്ങൾക്കും തീയിട്ടു. പാസിഘാട്ട് പൊലീസ് സ്റ്റേഷനും പ്രാദേശിക ബി.ജെ.പി അധ്യക്ഷന്‍റെയും എം.എൽ.എമാരുടെയും വീടുകൾക്ക് നേരെ ആക്രമണമുണ്ടായി.

 

സമരക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ കല്ലേറിലും ഏറ്റുമുട്ടലിലും 40-ലേറെ പൊലീസുകാർക്കും നിരവധി സമരക്കാർക്കും പരുക്കേറ്റു. സംഘർഷവുമായി ബന്ധപ്പെട്ട് പൗരാവകാശ പ്രവർത്തകൻ എബോ മിലി, യുവജന നേതാക്കളായ ഒട്ടുൽ ജെറാങ്, തജോങ് തലോം എന്നിവരുൾപ്പെടെ പ്രമുഖ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിതിഗതികൾ കണക്കിലെടുത്ത് ഈസ്റ്റ് സിയാങ് ഉൾപ്പെടെ മൂന്ന് അതിർത്തി ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.   

 

ക്രമസമാധാനം നിയന്ത്രണവിധേയമാക്കുന്നതിനായി കേന്ദ്ര സർക്കാർ സി.ആർ.പി.എഫ്, ആർ.എ.എഫ് ഉൾപ്പെടെയുള്ള കേന്ദ്ര സുരക്ഷാ സേനയെ സംസ്ഥാനത്തേക്ക് വ്യോമസേന വിമാനങ്ങളിൽ അടിയന്തരമായി എത്തിച്ചിട്ടുണ്ട്.അക്രമ മാർഗ്ഗങ്ങൾ ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു പ്രക്ഷോഭകരോട് അഭ്യർത്ഥിച്ചു. സിയാങ് നദിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കൂറ്റൻ ഡാം പ്രോജക്ട് പ്രാദേശിക ആദിവാസി വിഭാഗങ്ങളുടെ ഭൂമിയെയും ജീവിതസാഹചര്യങ്ങളെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികളും വടക്കുകിഴക്കൻ ജനകീയ സംഘടനകളും രംഗത്തെത്തിയിരിക്കുന്നത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ്.