Loading time...
Local

അടൂർ പൊലീസ് സ്റ്റേഷൻ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രം: പി. ജയരാജൻ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 10 Nov 2026, 3:48 pm
Updated on: 10 Nov 2026, 3:48 pm
Share:
Follow Us: YouTube
Feature Image

 

 

പത്തനംതിട്ട അടൂരിൽ കസ്റ്റഡിയിലുണ്ടായിരുന്ന കുറ്റാരോപിതനെ കോൺഗ്രസിന്റെ കുറുവാ സംഘം ആക്രമിച്ചിട്ടും പൊലീസ് നോക്കിനിന്നുവെന്ന് സിപിഎം നേതാവ് പി.ജയരാജ്. ജില്ലാ പഞ്ചായത്ത് അംഗം പൊലീസ് സ്റ്റേഷനിലെത്തി കുറ്റാരോപിതനെ അസഭ്യം പറയുകയും വനിതാ നേതാവ് ഇയാളെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥനും ആക്രമിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർക്കെതിരെ ചുമത്തേണ്ട ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിട്ടില്ലെന്നും ജയരാജൻ കുറ്റപ്പെടുത്തി.

 

അടൂരിലെ ക്രമസമാധാനനില കൂടുതൽ വഷളായാൽ അതിന്റെ ഉത്തരവാദിത്തം പൊലീസിനായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടിരിക്കുന്നത് 'കണ്ടാൽ അറിയാവുന്നവർക്കെതിരെയാണ്' എന്ന പരാമർശത്തെയും ജയരാജൻ പരിഹസിച്ചു. 'കണ്ടാൽ അറിയാവുന്നവരല്ല, കൊണ്ടാലറിയാവുന്നവരാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

 

മുൻ എംഎൽഎയാണ് സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും പി. ജയരാജൻ ആരോപിച്ചു. സ്ത്രീകളിൽനിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് കോൺഗ്രസ് നേതൃത്വം പുറത്താക്കിയ വ്യക്തിയാണ് ഇദ്ദേഹമെന്ന് നേതാക്കളോട് ചോദിച്ചാൽ പറയുമെന്നും എന്നാൽ അടൂർ എംഎൽഎ ഓഫീസിൽനിന്ന് ഇപ്പോഴും ഉപദേശം തേടുന്നത് ഇയാളോടാണെന്നും ജയരാജൻ ആരോപിച്ചു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .