Loading time...
Local

പിണറായി വിജയന്റെ പ്രസംഗങ്ങൾ ജനങ്ങളെ വെല്ലുവിളിക്കുന്നത്: രൂക്ഷ വിമർശനവുമായി ടി.കെ. ഗോവിന്ദൻ എം.എൽ.എ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 3 Sep 2026, 8:00 am
Updated on: 3 Sep 2026, 8:00 am
Share:
Follow Us: YouTube
Feature Image

പിണറായി വിജയൻ പയ്യന്നൂരിലും തളിപ്പറമ്പിലും നടത്തിയ പ്രസംഗങ്ങൾ ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് ടി.കെ. ഗോവിന്ദൻ എം.എൽ.എ ആരോപിച്ചു. പാർട്ടിയിലെ തെറ്റായ തീരുമാനങ്ങളെ ന്യായീകരിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

 

​കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചകൾ സംഭവിച്ചതായി പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി തന്നെ പരസ്യമായി സമ്മതിച്ച കാര്യമാണ്. എന്നാൽ കേന്ദ്ര കമ്മിറ്റിയുടെ ഈ കണ്ടെത്തലിനെ പോലും തള്ളിക്കളയുന്ന തരത്തിലാണ് ഇപ്പോൾ ജനങ്ങളെ വെല്ലുവിളിക്കുന്നത്.

 

​തിരഞ്ഞെടുപ്പ് തിരിച്ചടികളിൽ നിന്നും വീഴ്ചകളിൽ നിന്നും പാർട്ടി ഇനിയും തെറ്റുതിരുത്താൻ തയ്യാറല്ല എന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തമാണിത്. തെറ്റുകൾ തിരുത്തുന്നതിന് പകരം അവയെ ന്യായീകരിക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .