Loading time...
Global

7.7 തീവ്രതയുള്ള ഭൂചലനത്തിന് പിന്നാലെ പനാമയിൽ 200-ലധികം തുടർചലനങ്ങൾ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 12 Oct 2026, 7:34 am
Updated on: 12 Oct 2026, 7:34 am
Share:
Follow Us: YouTube
Feature Image

പനാമയിൽ കഴിഞ്ഞ ദിവസം ഉണ്ടായ,  7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന്  പിന്നാലെ തുടർചലനങ്ങൾ അനുഭവപ്പെടുന്നതായി റിപ്പോർട്ട്‌. ഇരുന്നൂറിലധികം തുടർചലനങ്ങളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. തുടർന്ന് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും വേഗത്തിലാക്കുന്നതിനായി സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.


അതേസമയം  രാജ്യത്തിന്റെ മധ്യമേഖലകളിലുണ്ടായ ഭൂചലനത്തിൽ നൂറുകണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുറഞ്ഞത് 27 പേർക്ക് പരിക്കേൽക്കുകയും ഏകദേശം 900 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.  എന്നാൽ ഭൂകമ്പം തങ്ങളുടെ കപ്പൽ ഗതാഗത പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.


രാജ്യത്തിന്റെ പുനർനിർമാണത്തിനായി അമേരിക്ക 5 ദശലക്ഷം ഡോളർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനും കേടുപാടുകൾ സംഭവിച്ച അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുന്നതിനുമായി 20 അംഗ സംഘത്തെ അയക്കുന്നുണ്ടെന്നും യു.എസ്. അംബാസഡർ കെവിൻ മരിനോ കാബ്രേര അറിയിച്ചു.


Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .