Loading time...
Global

പേർഷ്യൻ ഉൾക്കടലിൽ എണ്ണക്കപ്പലിനു നേരെ മിസൈൽ ആക്രമണം; ഇന്ത്യൻ നാവികൻ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 11 Nov 2026, 7:05 am
Updated on: 11 Nov 2026, 7:05 am
Share:
Follow Us: YouTube
Feature Image

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ പേർഷ്യൻ ഉൾക്കടലിൽ എണ്ണ ടാങ്കറിനു നേരെ മിസൈൽ ആക്രമണം. ലൈബീരിയൻ പതാകയുമായി സഞ്ചരിച്ച എംടി ഫുജൈറ എനർജി എന്ന കപ്പലാണ് ചൊവ്വാഴ്ച രാവിലെ ആക്രമിക്കപ്പെട്ടത്. ദുബായിലേക്ക് പോകുകയായിരുന്ന കപ്പലിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 22 നാവികരാണ് ഉണ്ടായിരുന്നത്. ആക്രമണത്തിൽ ഇന്ത്യൻ പൗരൻ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു.

 

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റ് 18 പേരും സുരക്ഷിതരാണ്. ഇതിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു.

 

പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന ചരക്കുകപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങൾ ആശങ്ക വർധിപ്പിക്കുകയാണ്. നിരവധി ഇന്ത്യക്കാരാണ് ഇത്തരം കപ്പലുകളിൽ ജോലി ചെയ്യുന്നത്. നിലവിലെ പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 23 ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.

 

റഷ്യ–യുക്രെയ്ൻ യുദ്ധത്തിനിടയിലും ചരക്കുകപ്പലുകൾക്കു നേരെ നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കരിങ്കടലിൽ മാത്രം അഞ്ച് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും രണ്ടുപേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .