വടക്കന്‍ കൊറിയയുടെ ആണവ-മിസൈല്‍ ഭീഷണികളെ ചെറുക്കുന്നതിനായി ദക്ഷിണ കൊറിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ സംയുക്തമായി നടത്തുന്ന 'ഫ്രീഡം എഡ്ജ്' സൈനിക അഭ്യാസം സെപ്റ്റംബറില്‍ നടക്കുമെന്ന് ദക്ഷിണ കൊറിയന്‍ സംയുക്ത സേനാ മേധാവികള്‍ അറിയിച്ചു. ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്നുമായി നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈനിക അഭ്യാസങ്ങള്‍ ചുരുക്കിയ ചെയ്ത സാഹചര്യത്തിലാണ് ഈ ട്രൈലാറ്ററല്‍ പരിശീലനം നടക്കുന്നത്.
'ചെജു ദ്വീപിന് തെക്കും കിഴക്കുമുള്ള അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍ വെച്ച് സെപ്റ്റംബര്‍ തുടക്കത്തില്‍ അഞ്ച് ദിവസങ്ങളിലായാണ് മൂന്ന് രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെയുള്ള മള്‍ട്ടി-ഡൊമെയ്ന്‍ പ്രതിരോധ അഭ്യാസം സംഘടിപ്പിക്കുന്നത്. കടല്‍ വഴിയുള്ള മിസൈല്‍ പ്രതിരോധം, അന്തര്‍വാഹിനി വിരുദ്ധ പോരാട്ടങ്ങള്‍, സൈബര്‍ പ്രതിരോധം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ വാര്‍ഷിക സൈനിക പരിശീലനം.'
'അടുത്തിടെ അമേരിക്കയും ദക്ഷിണ കൊറിയയും തമ്മില്‍ നടത്താനിരുന്ന വാര്‍ഷിക 'ഉള്‍ച്ചി ഫ്രീഡം ഷീല്‍ഡ്' അഭ്യാസങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് വെട്ടിച്ചുരുക്കിയതും കടല്‍ക്കൊള്ള വിരുദ്ധ സംയുക്ത പരിശീലനം റദ്ദാക്കിയതും മേഖലാ സുരക്ഷയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ മൂന്ന് സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സൈനിക സഹകരണം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ കൂട്ടുക്കെട്ട് സംയുക്ത പരിശീലനവുമായി മുന്നോട്ട് പോകുന്നത്.'
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .