Loading time...
Local

നെടുമ്പാശ്ശേരി അപകടം. ഡിവൈഎഫ്ഐ ആരോപണം തള്ളി എക്സൈസ് മന്ത്രി.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 14 Oct 2026, 7:57 am
Updated on: 14 Oct 2026, 7:57 am
Share:
Follow Us: YouTube
Feature Image

നെടുമ്പാശ്ശേരി അപകടത്തിൽ ഇടപെട്ടു എന്ന ഡിവൈഎഫ്ഐയുടെ ആരോപണം പൂർണമായി തള്ളി എക്സൈസ് മന്ത്രി എം. ലിജു. ഡിവൈഎഫ്ഐയുടെ ആരോപണം നുണയാണെന്ന് അദ്ദേഹം ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 

 

ഡിവൈഎഫ്ഐ ഇത്തരം നുണപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ പിന്തിരിപ്പിക്കാൻ സംസ്ഥാന ഡിവൈഎഫ്ഐയും സിപിഎം നേതൃത്വവും തയ്യാറാകണമെന്നും എക്സൈസ് മന്ത്രി ആവശ്യപ്പെട്ടു. ഒരു പ്രതിക്കുവേണ്ടിയും ഇടപെട്ടിട്ടില്ലെന്നും മദ്യപിച്ച് മൂന്ന് പേരുടെ ജീവനെടുത്ത പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നുമാണ് തന്റെ അഭിപ്രായമെന്നും എം. ലിജു പറഞ്ഞു. തനിക്ക് പ്രതിയെക്കുറിച്ച് അറിയില്ലെന്നും മോട്ടോർ വാഹന നിയമം കുറച്ചുകൂടി കർശനമാക്കിയാൽ നന്നായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

 

അതേസമയം, ഡിവൈഎഫ്ഐ ആരോപണങ്ങൾ പൂർണ്ണമായും തള്ളി കോൺ​ഗ്രസ് നേതാവ് എ.എ. ഷുക്കൂറും രംഗത്തെത്തി. തനിക്ക് പ്രതികളെ അറിയില്ലെന്നും ആരോപണം തെളിയിക്കാൻ കഴിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്നും എ.എ. ഷുക്കൂർ വെല്ലുവിളി നടത്തി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .