പുളിങ്ങോം വാഴക്കുണ്ടത്ത് ബസ് വെയിറ്റിംഗ് ഷെൽട്ടറിൽ മധ്യവയസ്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
കൊല്ലപ്പെട്ടത് മ്ലാകുഴിയിൽ ജോസുകുട്ടി. ചെത്തുകല്ല് കൊണ്ട് തലയ്ക്കടിച്ചെന്ന് സംശയം. ഇന്ന് രാവിലെയാണ് വാഴക്കുണ്ടം ബസ് വെയിറ്റിംഗ് ഷെൽട്ടറിൽ നാട്ടുകാർ ജോസുകുട്ടിയുടെ മൃതദേഹം കാണുന്നത്.
ബസ് കാത്തിരിപ്പുകേന്ദ്രത്തിനകത്ത് രക്തം തളംകെട്ടിയ നിലയിലായിരുന്നു. സമീപത്ത് ചെത്തുകല്ല് കിടക്കുന്നതിനാൽ, കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് ചെറുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി. സംഭവത്തിൽ പോലീസ് കൂടുതൽ പരിശോധനകളും അന്വേഷണവും നടത്തിവരികയാണ്. പ്രതിയെന്നു സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .