Loading time...
Local

പതിമൂന്നുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന പ്രതി പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 10 Nov 2026, 4:53 am
Updated on: 10 Nov 2026, 4:53 am
Share:
Follow Us: YouTube
Feature Image

പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ഉത്തര ദിനാജ്പുർ ജില്ലയിലെ റായ്ഗഞ്ചിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് ദിലീപ് റോയ് കൊല്ലപ്പെട്ടത്. ബിജെപി സർക്കാർ അധികാരമേറ്റശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ പൊലീസ് ഏറ്റുമുട്ടൽ കൊലപാതകമാണിത്.

 

കൊല്ലപ്പെട്ട പെൺകുട്ടിയുടെ അടുത്ത ബന്ധുവായ ദിലീപ് റോയ്, കൃത്യത്തിനുശേഷം ഒളിവിൽ കഴിയുകയായിരുന്നു. ജാർഖണ്ഡിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ റായ്ഗഞ്ചിലെ ഗൗരി ഗ്രാമത്തിന് സമീപം ഇയാളെ പൊലീസ് കണ്ടെത്തി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ദിലീപ് റോയ് പൊലീസിനു നേരെ വെടിയുതിർത്തതായും ഇതിന് മറുപടിയായി നടത്തിയ വെടിവയ്പിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നുമാണ് പൊലീസ് വിശദീകരണം.

 

സംഭവത്തിൽ പൊലീസിന്റെ നടപടിയെ മുഖ്യമന്ത്രി സുവേന്ദു അധികാരി ന്യായീകരിച്ചു. പ്രതിയെ പിടികൂടാനുള്ള നീക്കത്തിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് വെടിവയ്പുണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിവരം

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .