Loading time...
Local

ജന്മദിനാഘോഷത്തിന് പോയ എൽ.എൽ.ബി വിദ്യാർഥി അഴുക്കുചാലിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 25 Sep 2026, 5:40 am
Updated on: 25 Sep 2026, 5:40 am
Share:
Follow Us: YouTube
Feature Image

സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ പോയ എൽ.എൽ.ബി വിദ്യാർഥിയെ അഴുക്കുചാലിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിലെ ഹരേട്ടി ഗ്രാമത്തിലെ ഗ്രാമത്തലവൻ വിവേക് റാത്തിയുടെ മകൻ രോഹൻ റാത്തിയാണ് മരിച്ചത്. ശരീരത്തിൽ പരുക്കുകളുടെയും ചതവുകളുടെയും പാടുകൾ കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന സംശയം ശക്തമായത്.

 

ബുധനാഴ്ച വൈകിട്ടാണ് സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനായി രോഹൻ വീട്ടിൽനിന്ന് പുറപ്പെട്ടത്. ഏറെ വൈകിയിട്ടും മകൻ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. രോഹൻ രാവിലെ വീട്ടിലെത്തുമെന്നായിരുന്നു സുഹൃത്തുക്കൾ അറിയിച്ചത്.

 

എന്നാൽ വ്യാഴാഴ്ച രാവിലെ ഗ്രാമത്തിലെ റോഡിനോട് ചേർന്നുള്ള അഴുക്കുചാലിൽ നാട്ടുകാർ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് കുടുംബാംഗങ്ങളെത്തി മൃതദേഹം രോഹന്റേതാണെന്ന് സ്ഥിരീകരിച്ചു.

 

മരണപ്പെട്ട യുവാവിന്റെ ശരീരത്തിൽ നിരവധി പരുക്കുകളുടെയും ചതവുകളുടെയും പാടുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച പൊലീസ്, മുസഫർനഗർ എസ്.എസ്.പി സഞ്ജയ് കുമാർ വർമയുടെ നിർദേശപ്രകാരം മൂന്ന് സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .