ഉച്ചഭക്ഷണത്തിന് കറിയില്ലെന്ന് പറഞ്ഞുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. വണ്ടൂർ കാപ്പിൽ പാറശ്ശേരി സ്വദേശിനി കുന്നുമ്മൽ ഫസീലയാണ് ഭർത്താവിന്റെ കുത്തേറ്റ് മരിച്ചത്.
ഇന്ന് ഉച്ചയോടെ വീട്ടിലെത്തിയ ഭർത്താവ് കുന്നുമ്മൽ റഷീദ് ഭക്ഷണത്തിന് കറിയില്ലെന്ന് പറഞ്ഞ് ഫസീലയുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ റഷീദ് കത്തിയെടുത്ത് ഫസീലയുടെ നെഞ്ചിന് താഴെയായി കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഫസീലയെ ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചതായാണ് വിവരം.
റഷീദ് സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവസമയത്തും ഇയാൾ കടുത്ത മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ റഷീദിനെ വണ്ടൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .