പോത്തുകൽ അപ്പൻ കാപ്പ് നഗറിൽ ഭർത്താവ് ഭാര്യയെ മർദിച്ചു കൊന്നതായി സൂചന. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. അപ്പൻ കാപ്പ് നഗറിലെ നിഷ എന്ന 32കാരിയെയാണ് സംശയ രോഗത്തെ തുടർന്ന് ഭർത്താവ് സുരേഷ് അടിച്ച് കൊന്നത്. മൂന്ന് ദിവസം മുൻപാണ് കൊലപാതകം എന്നാണ് സംശയം. മേലെ മുണ്ടേരി നീർപ്പുഴയുടെ സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സുരേഷിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം . ഇവർ തമ്മിലുള്ള തർക്കത്തിനിടയിൽ സുരേഷ് ഭാര്യയെ അടിക്കുകയായിരുന്നു എന്ന് സംശയം.