സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ 40 ശതമാനം മാത്രമാണ് നിലവില്‍ ഇവിടെ ഉത്പാദനം നടത്തുന്നത്. ബാക്കി 60 ശതമാനവും പുറത്തുനിന്നുള്ള വിവിധ കരാറുകളിലൂടെ വാങ്ങുകയാണ്. മുന്‍പ് വലിയ വെള്ളപ്പൊക്കവും കടുത്ത വരള്‍ച്ചയും ഉണ്ടായപ്പോള്‍ പോലും വൈദ്യുതി തടസ്സമില്ലാതെ മുന്നോട്ടുപോകാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈദ്യുതിക്ക് കൃത്രിമ ക്ഷാമം ഉണ്ടാക്കി കമ്മീഷന്‍ തട്ടാനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയമുണ്ടെന്ന് എം.എം. മണി ആരോപിച്ചു.
നിലവില്‍ വിപണിയില്‍ വൈദ്യുതി ലഭ്യത കുറവാണെന്ന വാദം തെറ്റാണെന്നും ആവശ്യത്തിന് വൈദ്യുതി വാങ്ങാന്‍ കിട്ടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണരംഗത്ത് കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഭരിക്കാന്‍ അറിയാത്ത അവസ്ഥയാണെങ്കില്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും രാജിവെച്ച് ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണമെന്നും എം.എം. മണി പരിഹസിച്ചു.താന്‍ മന്ത്രിയായിരുന്നപ്പോള്‍ കൃത്യമായ ദീര്‍ഘവീക്ഷണത്തോടെയാണ് പ്രവര്‍ത്തിച്ചതെന്നും സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കിയതെന്നും ഓര്‍മ്മിപ്പിച്ച എം.എം. മണി, കഴിഞ്ഞ 10 വര്‍ഷം എങ്ങനെയാണ് തടസ്സമില്ലാതെ വൈദ്യുതി നല്‍കിയതെന്നും ചോദ്യമുയര്‍ത്തി.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .