Loading time...
Local

കാണാമറയത്ത് കണ്ണൂർക്കോട്ട കണ്ടിറങ്ങിയ 19കാരി: കണ്ണീരോടെ വീണ്ടും അച്ഛൻ ആഭ്യന്തരമന്ത്രിക്ക് മുന്നിൽ; ഹസ്‌റത്തിന് എന്തുപറ്റി?

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 19 Sep 2026, 5:11 am
Updated on: 19 Sep 2026, 5:11 am
Share:
Follow Us: YouTube
Feature Image

കണ്ണൂർ കോട്ട കാണാൻ വീട്ടിൽ നിന്നിറങ്ങി കാണാതായ മകളെ തിരിച്ചുകിട്ടാൻ വർഷങ്ങൾക്കിപ്പുറവും പോരാട്ടം തുടരുകയാണ് ഒരു പിതാവ്. കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശി മുഹമ്മദലിയാണ് തന്റെ 19 വയസ്സുള്ള മകൾ ഹസ്‌റത്തിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകിയത്.

 

​കണ്ണൂർ കോട്ട കാണാൻ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ഹസ്‌റത്തിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ച മയ്യിൽ പോലീസിനും കുടുംബത്തിനും പെൺകുട്ടിക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. മുൻപ് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് നീതി തേടി ഈ അച്ഛൻ വീണ്ടും അധികൃതരെ സമീപിച്ചിരിക്കുന്നത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .