മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ നിർണായക വെളിപ്പെടുത്തലുമായി കായിക വകുപ്പ് മന്ത്രി ഒ.ജെ ജെനീഷ്. മെസ്സിയുടെ പേരിലെ തട്ടിപ്പിൽ സ്പോൺസർ ആയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. അർജൻറീന ഫുട്ബോൾ അസോസിയേഷന്, സ്പോൺസർ ഏകദേശം 126 കോടി രൂപ നൽകിയതായി അവകാശപ്പെടുന്നു. പണം അയച്ചതിന്റെ ഔദ്യോഗിക രേഖകൾ കണ്ടെത്താനോ സ്ഥിരീകരിക്കാനോ സാധിച്ചിട്ടില്ലെന്നാണ് കായിക വകുപ്പ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.
മുൻ കായിക മന്ത്രിയുടെയും സ്പോർട്സ് സെക്രട്ടറിയുടെയും ഡയറക്ടറുടെയും വിദേശയാത്രയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയെന്നും കായിക മന്ത്രി നിയമസഭയിൽ പറഞ്ഞു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .