മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം . കുക്കി വിഭാഗങ്ങളുടെ രക്തസാക്ഷിത്വ ദിനമായി ആചരിക്കുന്ന ദിവസമാണ് സംഘര്‍ഷം ഉണ്ടായത് . ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് . തമംഗ്ലോങ് ജില്ലയിലെ ഒരു കുക്കി ഗ്രാമത്തില്‍ സായുധ സംഘം നടത്തിയ വെടിവെയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും അവരുടെ ഭര്‍ത്താവിനും ആറ് വയസുകാരനായ മകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഭര്‍ത്താവ് പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത് . രണ്ടാമത്തെ ആക്രമണം നടന്നത് നോനി ജില്ലയിലെ ലോങ്പി ഗ്രാമത്തിന് സമീപം അരി കടത്തുകയായിരുന്ന ഒരു സംഘത്തിന് നേരെ ആയിരുന്നു ആക്രമണം ഉണ്ടായത് . ഇവിടെ രണ്ട് കുക്കി യുവാക്കള്‍ വെടിയേറ്റ് മരിക്കുകയും ഒരു സ്ത്രീയെ കാണാതാവുകയും ചെയ്തു .
അക്രമങ്ങള്‍ക്ക് പിന്നില്‍ നാഗാ സായുധ ഗ്രൂപ്പുകളാണെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. എന്നാല്‍ ഇതുവരെ ഒരു സംഘടനയും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല . പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടണമെന്നും അല്ലാത്തപക്ഷം ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും കുക്കി സിവിലിയന്‍ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . ക്രമസമാധാനം നിലനിര്‍ത്താന്‍ കൂടുതല്‍ സുരക്ഷാ സേനയെ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട് . ദാരുണമായ കൊലപാതകങ്ങളെ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് ശക്തമായി അപലപിച്ചു . കുക്കി ഇന്‍പി ജിടിഎന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ ക്രൂരതയെ ശക്തമായി അപലപിക്കുകയും .
സൈനിക ക്യാമ്പുകള്‍ക്ക് തൊട്ടടുത്താണ് ഈ അക്രമങ്ങള്‍ നടന്നതെന്ന് ആരോപിക്കുകയും ചെയ്തു . കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നാണ് കുക്കി സംഘടനകളുടെ പ്രധാന ആവശ്യം . അക്രമത്തിന് ഇരയായ പ്രദേശങ്ങളിലെ നാഗാ വില്ലേജ് അതോറിറ്റികളും ഈ അക്രമത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും നാഗാ പ്രതിനിധികളും ആവശ്യപ്പെട്ടിട്ടുണ്ട് ..കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെങ്കിലും നാഗാ-കുക്കി അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇപ്പോഴും സംഘര്‍ഷ ഭീതി നിലനില്‍ക്കുന്നുണ്ട് .
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .