Loading time...
Local

എൽ.പി.ജി സബ്‌സിഡിക്ക് ഒക്ടോബർ 1 മുതൽ ആധാർ ബയോമെട്രിക് നിർബന്ധം; 89.9% പേരും നടപടികൾ പൂർത്തിയാക്കി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 21 Sep 2026, 8:26 am
Updated on: 21 Sep 2026, 8:26 am
Share:
Follow Us: YouTube
Feature Image

ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ സബ്‌സിഡി ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ ഒക്ടോബർ 1 മുതൽ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. അർഹരായ ഗുണഭോക്താക്കളിലേക്ക് മാത്രം സബ്‌സിഡി നേരിട്ടെത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നടപടി.

 

​പി.ഐ.ബി (PIB) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം രാജ്യത്തെ 27.43 കോടി സജീവ ഗാർഹിക ഉപഭോക്താക്കളിൽ 89.9% പേരും ഇതിനോടകം ഓതന്റിക്കേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. സെപ്റ്റംബർ 19 വരെയുള്ള കണക്കാണിത്. നിലവിൽ പ്രക്രിയ പൂർത്തിയാക്കിയവർ ഇനി മറ്റ് നടപടികളൊന്നും ചെയ്യേണ്ടതില്ലെന്നും, പതിവുപോലെ സിലിണ്ടർ ബുക്കിംഗ് തുടരാമെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഇതുവരെ ആധാർ ഓതന്റിക്കേഷൻ നടത്താത്തവർ അത് പൂർത്തിയാക്കിയാൽ മാത്രമേ ഇനി സബ്‌സിഡി നിരക്കിൽ സിലിണ്ടറുകൾ ലഭിക്കൂ.

 

​ഗാർഹിക ആവശ്യത്തിനുള്ള സബ്‌സിഡി സിലിണ്ടറുകൾ വാണിജ്യ-വ്യവസായ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ, വ്യാജ കണക്ഷനുകളും ഇരട്ട കണക്ഷനുകളും കണ്ടെത്താനും ഓരോ കണക്ഷനും യഥാർത്ഥ ഉപഭോക്താവുമായി കൃത്യമായി ബന്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .