ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീയും പുകയും കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. പട്ടാമ്പി മാർക്കറ്റിന് സമീപം എത്തിയപ്പോഴാണ് ബസിൽനിന്ന് തീയും പുകയും ഉയർന്നത്.
തീ ശ്രദ്ധയിൽപ്പെട്ടതോടെ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .