Loading time...
Local

ആ സൂപ്പർ ഭാഗ്യശാലി ആര്? കോടികളുടെ തിരുവോണം ബംപർ നറുക്കെടുപ്പിലേക്ക്; വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ മുന്നറിയിപ്പുമായി ലോട്ടറി വകുപ്പ്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 19 Sep 2026, 5:31 am
Updated on: 19 Sep 2026, 5:34 am
Share:
Follow Us: YouTube
Feature Image

തിരുവോണം ബംപർ 2026 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഈ മാസം 26-ന് നടക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു അറിയിച്ചു.

 

ജൂലൈ 20-ന് വിൽപ്പന ആരംഭിച്ച ടിക്കറ്റുകളിൽ ഇതുവരെ 76,85,650 എണ്ണം വിറ്റഴിഞ്ഞിട്ടുണ്ട്. ആകെ 90 ലക്ഷം ടിക്കറ്റുകളുടെ വിൽപ്പനയാണ് ലോട്ടറി വകുപ്പ് ലക്ഷ്യമിടുന്നത്.

 

​അതേസമയം, കേരള സംസ്ഥാന ലോട്ടറിയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ വെബ്‌സൈറ്റുകളിൽ വീഴരുതെന്ന് ഡയറക്ടർ പ്രത്യേക നിർദ്ദേശം നൽകി. ഇത്തരം വ്യാജ സൈറ്റുകൾ വഴി ലോട്ടറി ടിക്കറ്റുകൾ ബുക്ക് ചെയ്യുകയോ പണം നൽകുകയോ ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുണ്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .