ഓൺലൈനിൽ ഓർഡർ ചെയ്ത വസ്ത്രം പകരമായി നൽകാൻ ശ്രമിച്ച 54 വയസ്സുകാരന് സൈബർ തട്ടിപ്പിൽ നഷ്ടമായത് ലക്ഷങ്ങൾ. തളിപ്പറമ്പ് സ്വദേശിയായ ഇദ്ദേഹം പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമിൽ നിന്ന് വാങ്ങി എത്തിയ 300 രൂപയുടെ വസ്ത്രം പഴയതാണെന്ന് കണ്ടതോടെയാണ് പരാതി നൽകാൻ തുനിഞ്ഞത്.
കസ്റ്റമർ കെയറിലേക്ക് ബന്ധപ്പെട്ടപ്പോൾ രണ്ട് വ്യക്തികൾ വീഡിയോ കോളിൽ വരികയും പണം തിരികെ നൽകാം എന്ന് വിശ്വസിപ്പിക്കുകയുമായിരുന്നു.
തുടർന്ന് ഇവരുടെ ആവശ്യപ്രകാരം എടിഎം കാർഡ് പിൻ നമ്പറും ഫോണിൽ വന്ന ഒടിപിയും പരാതിക്കാരൻ കൈമാറി. ഇതിന് പിന്നാലെ ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ടിൽ നിന്ന് 5.78 ലക്ഷം രൂപ ഘട്ടംഘട്ടമായി തട്ടിയെടുക്കുകയായിരുന്നു.
വ്യാജ കസ്റ്റമർ കെയർ നമ്പർ ഉപയോഗിച്ച് അസം കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .