Loading time...
Local

ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം വാസയോഗ്യമല്ലെന്ന് റിപ്പോർട്ട്‌.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 16 Oct 2026, 10:55 am
Updated on: 16 Oct 2026, 10:55 am
Share:
Follow Us: YouTube
Feature Image

എറണാകുളം മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ഫ്ലാറ്റിലെ അപ്പാർട്ട്മെന്റുകളിൽ ചോർച്ചയും ഭിത്തികളിൽ വിള്ളലും ഉണ്ടെന്നും, വൈദ്യുതി സംവിധാനങ്ങളിൽ തുരുമ്പ് പിടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റിക് ടാങ്ക് കവിഞ്ഞൊഴുകുന്ന അവസ്ഥയിലാണെന്നും, സമീപത്തുകൂടി കടന്നുപോകുന്ന ഹൈടെൻഷൻ വൈദ്യുത ലൈൻ കെട്ടിടത്തിന് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്നും അമിക്കസ് ക്യൂറി കണ്ടെത്തി. ഈ സാഹചര്യത്തിൽ ഫ്ലാറ്റ് നിവാസികളെ ഉടൻ തന്നെ മാറ്റി പാർപ്പിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.


ഫ്ലാറ്റിന്റെ നിർമ്മാണത്തിൽ ഗുരുതരമായ അപാകതകൾ ഉണ്ടായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് വെള്ളം അകത്തേക്ക് കയറുന്നതിനാൽ താമസക്കാർ ദുരിതത്തിലാണെന്നും കുടിവെള്ള വിതരണ സംവിധാനവും ശരിയായി പ്രവർത്തിക്കുന്നില്ലെന്നും താമസക്കാർ പറയുന്നു. കെട്ടിടത്തിന്റെ അടിത്തറയ്ക്ക് തന്നെ ബലക്ഷയമുണ്ടായിട്ടുണ്ടോ എന്ന് വിദഗ്ധ പരിശോധന വേണമെന്നും അമിക്കസ് ക്യൂറി നിർദ്ദേശിച്ചു. ലൈഫ് മിഷൻ പദ്ധതിയുടെ നിർമ്മാണ നിലവാരത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുകയാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയേക്കും.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .