കോഴിക്കോട് കുന്നത്ത്പാലത്ത് അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടിൽ പ്രേംരാജിനെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. 55 വയസാണ് പ്രേംരാജിന്.
കഴിഞ്ഞ മാസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പല ദിവസങ്ങളിലായി ഇയാൾ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് പിന്നാലെ കുട്ടി മാനസികമായും ശാരീരികമായും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതോടെ കുടുംബാംഗങ്ങൾ കുട്ടിയോട് കാര്യം അന്വേഷിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടി അമ്മയോട് തനിക്ക് നേരിട്ട കാര്യങ്ങൾ വെളിപ്പെടുത്തിയത്.
തുടർന്ന് മാതാപിതാക്കൾ പോലീസിൽ വിവരമറിയിച്ചു. പന്തീരാങ്കാവ് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് എസ്.ഐ നിധിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പ്രേംരാജിനെ കുന്നത്ത്പാലത്ത് വെച്ച് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ കോടതിയിൽ ഹാജരാക്കി. കോടതി പ്രേംരാജിനെ റിമാൻഡ് ചെയ്തു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .