ഒമാനിലെ സലാലയിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വള്ളിക്കാവ് സ്വദേശി ബിജുഭവനിൽ ബിജു മാധവൻകുട്ടി (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ രഞ്ജിനി വാതിൽ തുറന്നപ്പോഴാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സലാലയിലെ സ്വകാര്യ ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ബിജു. ഭാര്യ രഞ്ജിനിയും ഇതേ ആശുപത്രിയിൽ ജീവനക്കാരിയാണ്. ദമ്പതികളുടെ ഏക മകൾ നാട്ടിൽ ദന്തഡോക്ടറായി ജോലി ചെയ്യുകയാണ്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഒമാൻ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .