Loading time...
Local

കൊച്ചിയിലെ ഡിജെ പാർട്ടികൾക്കുള്ള നിയന്ത്രണത്തിൽ പൊലീസിന് ഹൈക്കോടതിയുടെ തിരിച്ചടി.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 10 Nov 2026, 3:43 pm
Updated on: 10 Nov 2026, 3:43 pm
Share:
Follow Us: YouTube
Feature Image

ലൈസൻസുള്ള ബാർ ഹോട്ടലുകളുടെ പ്രവർത്തനസമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാൻ പൊലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി. ബാർ ഹോട്ടലുകൾ രാത്രി 12 മണിക്ക് അടയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ നോട്ടീസുകൾ ഹൈക്കോടതി റദ്ദാക്കി. ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെങ്കിൽ അതിന് കൃത്യമായ നിയമപരമായ മാനദണ്ഡങ്ങൾ വേണമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ശബ്ദമലിനീകരണം ഉണ്ടായാൽ പൊലീസിന് ഇടപെടാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

 

റാഡിസൺ ബ്ലൂ ഹോട്ടൽ നൽകിയ ഹർജിയിലാണ് നിർണായക ഉത്തരവ്. നിശ്ചിത ഫീസ് അടച്ചാൽ ഹോട്ടലിന് പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കാമെന്നും കോടതി വ്യക്തമാക്കി. കൂടാതെ, 15 ദിവസത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പൊലീസ് നോട്ടീസ് നൽകാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

 

കൊച്ചിയിൽ രാത്രി വൈകിയുള്ള ഡിജെ പാർട്ടികളുമായി ബന്ധപ്പെട്ട് ലഹരിമരുന്ന് ഉപയോഗം, സംഘർഷം, കുറ്റകൃത്യങ്ങൾ എന്നിവ വർധിക്കുന്നുവെന്നായിരുന്നു പൊലീസിന്റെ ആരോപണം. ഇത്തരം പരിപാടികളുമായി ബന്ധപ്പെട്ട് 27 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ലഹരിമരുന്ന് ഉപയോഗവും ക്രമസമാധാന പ്രശ്നങ്ങളും തടയാനെന്ന പേരിൽ നിയമപരമായി അനുമതിയുള്ള പ്രവർത്തനസമയം പൊലീസിന് ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനാകുമോ എന്നതായിരുന്നു ഹൈക്കോടതി ഇന്ന് ചോദിച്ചത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .